Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Help To Save

Thrissur

ശ​രീ​രം​ത​ള​ർ​ന്ന ഭ​ർ​ത്താ​വി​നെ​യും മകനെയും ര​ക്ഷി​ക്കാ​ൻ വീ​ട്ട​മ്മ കാ​രു​ണ്യം​തേ​ടു​ന്നു

തി​രു​വി​ല്വാ​മ​ല: ശ​രീ​രം ത​ള​ർ​ന്നു കി​ട​പ്പി​ലാ​യ ഭ​ർ​ത്താ​വി​നെ​യും കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്ന് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ മ​ക​നെ​യും ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ച് ന​ട​ത്താ​ൻ രോ​ഗി​യാ​യ വീ​ട്ട​മ്മ സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്നു. പ​ഴ​മ്പാ​ല​ക്കോ​ട് തൊ​ട്ടി​ൻ​പ​ള്ള കാ​ഞ്ഞി​ര​ക്കാ​ട് സു​ശീ​ല​യാ​ണു ഭ​ർ​ത്താ​വി​ന്‍റെ​യും മ​ക​ന്‍റെ​യും തു​ട​ർ ചി​കി​ത്സ​യ്ക്കു സ​ഹാ​യം തേ​ടു​ന്ന​ത്.

പ​ഴ​മ്പാ​ല​ക്കോ​ട് തോ​ട്ടി​ൻ പ​ള്ള​യി​ലു​ള്ള ഓ​ടു​മേ​ഞ്ഞ കൂ​ര​യി​ൽ ഒ​രു ക​ട്ടി​ലി​ൽ മ​ക​ൻ സ​നീ​ഷും (34) മ​റ്റൊ​ന്നി​ൽ ഭ​ർ​ത്താ​വ് മാ​ധ​വ​നും (70) മാ​സ​ങ്ങ​ളാ​യി കി​ട​പ്പി​ലാ​ണ്. സ​നീ​ഷ് തി​രു​വി​ല്വാ​മ​ല ടൗ​ണി​ലെ ഒ​രു ക​ട​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഈ ​വ​രു​മാ​നം കൊ​ണ്ടാ​ണ് കു​ടും​ബം ക​ഴി​ഞ്ഞി​രു​ന്ന​ത്.

ബ​സ് ക​ണ്ട​ക്ട​റാ​യി​രു​ന്നു മാ​ധ​വ​ൻ. ഒ​രു ഭാ​ഗം ത​ള​ർ​ന്ന് എ​ല്ലാം കി​ട​ന്ന കി​ട​പ്പി​ലാ​യ മാ​ധ​വ​നെ ക​ട്ടി​ലി​ൽ​നി​ന്ന് എ​ഴു​ന്നേ​ൽ​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ണ് സു​ശീ​ല​യു​ടെ ഇ​ടു​പ്പെ​ല്ല് പൊ​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞ് അ​വ​രും കി​ട​പ്പി​ലാ​യി. പ​ര​സ​ഹാ​യ​മി​ല്ലാ​തെ ര​ണ്ടു പേ​ർ​ക്കും എ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യാ​താ​യ​തോ​ടെ സ​നീ​ഷി​ന് ക​ട​യി​ലെ ജോ​ലി​ക്കു പോ​കാ​ൻ പ​റ്റാ​താ​യി . ഇ​തി​നി​ടെ​യാ​ണ് വി​ധി സ​നീ​ഷി​നെ​യും ത​ള​ർ​ത്തി​യ​ത്.

പ​റ​ക്കോ​ട്ടു​കാ​വ് താ​ല​പ്പൊ​ലി ത​ലേ​നാ​ളി​ലെ പൂ​ര​ക്കാ​ഴ്ച​ക​ൾ കാ​ണാ​നാ​യി ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്ന സ​നീ​ഷി​ന് താ​ഴെ വീ​ണാ​ണു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​ൽ​ക്കു​ന്ന​ത് . ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യെ​ങ്കി​ലും ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റു. സു​ശീ​ല​ക്ക് ഇ​പ്പോ​ൾ ന​ട​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ലും ജോ​ലി​ചെ​യ്യാ​നു​ള്ള ആ​രോ​ഗ്യ​മി​ല്ല . തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് എ​ല്ലാ​വ​രു​ടെ​യും ചി​കി​ത്സ. മ​ക​ന്‍റെ ആ​രോ​ഗ്യം തി​രി​ച്ചു​കി​ട്ട​ണ​മെ​ന്നു​ള്ള പ്രാ​ർ​ഥ​ന​യി​ലാ​ണ് ഈ ​അ​മ്മ.

നാ​ട്ടു​കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സ​ഹാ​യം കൊ​ണ്ടാ​ണ് ഇ​തു​വ​രെ​യു​ള്ള ചി​കി​ത്സ​യും കു​ടും​ബ​ച്ചെ​ല​വു​ക​ളും ന​ട​ത്തി​യി​രു​ന്ന​ത്. തു​ട​ർ​ചി​കി​ത്സ​യ്ക്കും മ​രു​ന്നി​നു​മു​ള്ള പ​ണം ക​ണ്ടെ​ത്താ​നാ​കാ​തെ വി​ഷ​മി​ക്കു​ക​യാ​ണു നി​ർ​ധ​ന കു​ടും​ബം. ഇ​വ​ർ​ക്ക് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രാ​ൻ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ത​ങ്ങ​ളു​ടെ ദ​യ​നീ​യാ​വ​സ്ഥ മ​ന​സി​ലാ​ക്കി സ​ഹാ​യം ല​ഭി​ക്കു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബം.

ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ : 44460677923 സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​തി​രു​വി​ല്വാ​മ​ല ഐ​എ​ഫ്എ​സ്‌​സി കോ​ഡ് SBIN 0070 294 ഫോ​ൺ: (ഗു​ഗി​ൾ​പേ ) 730 6687191.

Latest News

Corehub Up